LATEST NEWS

Related Posts

LOCAL NEWSKOTHAMANGALAMഎം.എ. കോളേജ് സപ്തതി സമാപനവും പുതിയ പദ്ധതികളുടെ ഉദ്ഘാടനവും ശനിയാഴ്ച.

എം.എ. കോളേജ് സപ്തതി സമാപനവും പുതിയ പദ്ധതികളുടെ ഉദ്ഘാടനവും ശനിയാഴ്ച.

സമാപന സമ്മേളനം മുഖ്യമന്ത്രി വി. ഡി. സതീശൻ ഉദ്ഘാടനം ചെയ്യും.

കോതമംഗലം : 70 ന്റെ നിറവിൽ നിൽക്കുന്ന കോതമംഗലം മാർ അത്തനേഷ്യസ് കോളേജിന്റെ ഒരു വർഷം നീണ്ടു നിന്ന സപ്തതി ആഘോഷങ്ങളുടെ സമാപന സമ്മേളനവും പുതിയ കോഴ്സുകളുടെയും,റിസർച്ച് സെന്ററുകളുടെയും ഉദ്ഘാടനവും ശനിയാഴ്ച (21/11/26)നടക്കും. കോളേജിലെ ബസേലിയോസ്‌ പൗലോസ് ഇൻഡോർ സ്റ്റേഡിയത്തിൽ രാവിലെ 10 ന് മുഖ്യമന്ത്രി വി. ഡി. സതീശൻ ചടങ്ങ് ഉദ്ഘാടനം ചെയ്യും. എം. എ. കോളേജ് അസോസിയേഷൻ ചെയർമാൻ ഡോ. മാത്യൂസ് മാർ അപ്രേം അധ്യക്ഷത വഹിക്കും. ഇടുക്കി എം. പി. അഡ്വ. ഡീൻ കുര്യാക്കോസ് മുഖ്യപ്രഭാഷണം നടത്തും. എം. എ. കോളേജ് അസോസിയേഷൻ സെക്രട്ടറി ഡോ. വിന്നി വർഗീസ്, എം എൽ എമാരായ ഷിബു തെക്കുംപുറം, ഡോ. മാത്യു കുഴൽനാടൻ, സേനാപതി വേണു, എം. എ. കോളേജ് പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യൻ, വൈസ് പ്രിൻസിപ്പൽ ഡോ. എബി പി വർഗീസ് എന്നിവർ ചടങ്ങിൽ സംസാരിക്കും.


പുതിയ പ്രോഗ്രാമുകളായ ബി എസ് സി കമ്പ്യൂട്ടർ സയൻസ് & എ ഐ, ആക്‌ച്ചുറിയൽ സയൻസ്, മൈക്രോ ബയോളജി, എം എസ് സി ഗ്രീൻ ഹൈഡ്രജൻ എനർജി, പുതിയ റിസർച്ച് സെന്ററുകളായ സൂവോളജി, സ്റ്റാറ്റിസ്റ്റിക്സ്, ബോട്ടണി എന്നിവയുടെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിക്കും.കഴിഞ്ഞ വർഷം ആലുവ തൃക്കുന്നത്ത് സെമിനാരിയിൽ നിന്ന് 70ൽ പരം വാഹനങ്ങളുടെ റാലിയോടെയാണ് സപ്തതി ആഘോഷങ്ങൾക്ക് തുടക്കമിട്ടത്.

തുടർന്ന് കോളേജിൽ വിവിധ കലാപരിപാടികളും , മൂന്നിൽ പരം അന്തർദേശീയ സമ്മേളനങ്ങളും, നിരവധി ദേശീയ സെമിനാറുകളും, സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരങ്ങൾ ഉൾപ്പെടെ നിരവധി മത്സരങ്ങളും സെമിനാറുകളുമെല്ലാമായി ഒരു വർഷം നീണ്ടു നിന്ന സപ്തതി ആഘോഷങ്ങളുടെ സമാപന സമ്മേളനമാണ് ശനിയാഴ്ച നടക്കുന്നതെന്ന് കോളേജ് അസോസിയേഷൻ സെക്രട്ടറി ഡോ. വിന്നി വർഗീസ്, പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യൻ എന്നിവർ പറഞ്ഞു.

Citizen Journalism

നിങ്ങള്‍ക്കും വാര്‍ത്തകള്‍ അയക്കാം

നിങ്ങളുടെ നാട്ടിലെ വാർത്തകളും ചിത്രങ്ങളും ഞങ്ങൾക്ക് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here